---
title: "നിയന്ത്രണംവിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം"
english_title: "Tipper Lorry Overturns Onto House In Kasaragod Driver Dies"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380303/tipper-lorry-overturns-house-driver-dies`"
published_at: "2026-08-29T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a926ef7e4842_1000733836.jpg"
keywords: ["Road Accident", "Tipper Lorry", "Kerala Accident"]
---

# നിയന്ത്രണംവിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

> **Lead Summary:** കാസർകോട്: നിയന്ത്രണംവിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. ചായ്യോത്തെ സാദിഖ് ആണ് മരിച്ചത്.

## Article Content

കാസർകോട്: നിയന്ത്രണംവിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. ചായ്യോത്തെ സാദിഖ് ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം. കാഞ്ഞിരപ്പൊയിലിൽ കുളങ്ങാട് കാലിക്കടവിലെ പി. ഗോപാലന്റെ വീടിന്റെ മുകളിലേക്കാണ് ലോറി മറിഞ്ഞത്.

കുളങ്ങാട്ട് നിന്ന് ചെങ്കല്ല് കയറ്റി പരപ്പളം കാലിക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്നു ടിപ്പർ. റോഡിന്റെ അരിക് ഇടിഞ്ഞതോടെ നിയന്ത്രണംവിട്ട ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വീടിന്റെ അടുക്കള ഭാഗം പൂർണമായും തകർന്നു.

വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽ ലോറി ഡ്രൈവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380303/tipper-lorry-overturns-house-driver-dies`)